തിരുനാൾ സമാപിച്ചു
Friday, October 14, 2016 6:11 AM IST
ന്യൂഡൽഹി: ഹൗസ്ഖാസ് – ലാസോസരായ് ലിറ്റിൽ ഫ്ളവർ ഇടവകയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ സമാപിച്ചു.

ഒക്ടോബർ ഏഴിന് തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് ഫരിദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി കൊടിയേറ്റുകർമം നിർവഹിച്ചു. എട്ടിന് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസഫ് കൊച്ചുപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ് പൂത്തറ സന്ദേശം നൽകി. തിരുനാൾ ദിനമായ ഒമ്പതിന് ഫാ. ജോസ് തയ്യിൽ ആഘോഷമായ പാട്ടുകുർബാനക്ക് നേതൃത്വം നൽകി. ഫാ. ഫ്രാൻസിസ് ചെങ്ങിനിയാട്ട് തിരുനാൾ സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ശിങ്കാരിമേളവും ബാൻഡ് മേളവും സ്നേഹവിരുന്നും നടന്നു.

10ന് ഇടവകയിലെ മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയും ഒപ്പീസും തിരനാൾ കൊടിയിറക്കും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്