ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നൃത്താഞ്ജലി
Sunday, October 9, 2016 7:57 AM IST
ന്യൂഡൽഹി: ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരു ഡോ. നിഷാ റാണിയുടെ ശിഷ്യർ തില്ലാന സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മുസിക്കിന്റെ ആഭിമുഖ്യത്തിൽ നൃത്താഞ്ജലി അവതരിപ്പിച്ചു.

മയൂർ വിഹാർ ഫേസ് ഒന്നിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിലെ പാഞ്ചജന്യ ഹാളിൽ അരങ്ങേറിയ നൃത്ത വിരുന്നിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു.

ഒക്ടോബർ രണ്ടു മുതൽ 11 വരെ വൈകുന്നേരം 6.30 മുതൽ വിവിധ നൃത്ത രൂപങ്ങളാണ് ഓരോ ദിവസവും അവതരിപ്പിക്കപ്പെട്ടത്.

ആദ്യ ദിവസം ഹിമാൻശു ശ്രീവാസ്തവയുടെ ഭരതനാട്യം, രണ്ടാം ദിവസം ഗുരു ജയപ്രഭ മേനോന്റെ ശിഷ്യർ ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിന്റെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടം, മൂന്നാം ദിവസം ഡോ. വാസുദേവനും ശിഷ്യരും ഹംസിനി സെന്റർ ഫോർ ഭരതനാട്യം ആൻഡ് കർണാട്ടിക് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഭരതനാട്യം, നാലാം ദിവസം ഗുരു കലാശ്രീ രാധാ മാരാരുടെ ശിഷ്യർ കലാമാധുരിയുടെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടവും ഭരതനാട്യവും അഞ്ചാം ദിവസം നൃത്യ ഗീതാഞ്ജലിയുടെ ആഭിമുഖ്യത്തിൽ മാലാ മുരളിയുടെ ശിഷ്യരുടെ ഭരതനാട്യം, ആറാം ദിവസം ന്യൂ ഡൽഹി ഇന്റർ നാഷണൽ കഥകളി സെന്ററിലെ കുട്ടികളുടെ കഥകളി, ഏഴാം ദിവസം ഗുരു ഡോ. നിഷ റാണിയുടെ ശിഷ്യർ തില്ലാനാ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ കുച്ചിപ്പുടിയും ഭരതനാട്യവും എട്ടാം ദിവസം ഭവഭൂതി നാട്യാലയാ ഇന്ദിരാപുരത്തിന്റെ നൃത്യസന്ധ്യ ഒൻപതാം ദിവസം ശാലിനി പ്രശാന്തിന്റെ ശിഷ്യരുടെ ഭരതനാട്യം പത്താം ദിവസമായ വിദ്യാരംഭ ദിനത്തിൽ അലമേലു പരമേശ്വരന്റെ ശിഷ്യരുടെ ദേവികൃതികൾ എന്നിവയാണ് മുഖ്യ പരിപാടികൾ.

റിപ്പോർട്ട്: പി.എൻ. ഷാജി