ജഗരണ പ്രാർഥന ഒക്ടോബർ എട്ടിന്
Friday, October 7, 2016 8:22 AM IST
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ ജാഗരണ പ്രാർഥന നടത്തുന്നു. ഒക്ടോബർ എട്ടിന് (ശനി) വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ശുശ്രൂഷകൾ.

ഫാ. മാത്യു കൊച്ചുവിട്ടിൽ, ഫാ. മാത്യു തൂമുള്ളിൽ എന്നിവർ നയിക്കുന്ന ശുശ്രൂഷകളിൽ വചനശുശ്രൂഷ, വിശുദ്ധ കുർബാന, ആരാധന, ഗാന ശുശ്രൂഷ, കുമ്പസാരം, കൗൺസിലിംഗ് എന്നിവ ഭാഗമായിരിക്കും.

ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും ഫൊറോന വികാരി ഫാ.ജേക്കബ് നങ്ങേലിമാലിൽ, ഫാ. വിനോദ് മൂഞ്ഞേലി എന്നിവർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്