മ്യൂണിക്ക് മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ 24ന്
Friday, September 23, 2016 8:11 AM IST
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫോൾക്ക് ഫെസ്റ്റായ മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റിന്റെ ആരവത്തിനിടയിൽ മാവേലിനാടിന്റെ പൂവിളിയുമായി മ്യൂണിക്ക് മലയാളികൾ കെങ്കേമമായി തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബർ 24 ന് (ശനി) ഹാർ ബോണിഫേഷ്യസ് ദേവാലയ ഹാളിലാണ് (Katholisches Pfarramt St. Bonifatius - Haar, Jagdfeldring 13) പരിപാടികൾ. ഉച്ചയ്ക്ക് 12ന് ‘ഹോം മെയ്ഡ്’ ഓണസദ്യയോടെ ആഘോഷത്തിന് തുടക്കമാവും.

യൂറോപ്പിൽ ആദ്യമായി 36 മലയാളി മങ്കമാർ ഒരുമിക്കുന്ന മെഗാ തിരുവാതിര നൃത്തത്തിനു പുറമെ കളരിപ്പയറ്റ്, മോഹിനിയാട്ടം, ഓർക്കെസ്ട്ര തുടങ്ങിയ പരിപാടികൾ ഇത്തവണത്തെ മ്യൂണിക്ക് ഓണത്തിന്റെ മാറ്റുകൂട്ടും. ആഘോഷത്തിലേയ്ക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ