സൂറിച്ചിൽ സീറോ മലബാർ കമ്യൂണിറ്റി ദിനാഘോഷം സെപ്റ്റംബർ 25ന്
Friday, September 23, 2016 6:12 AM IST
സൂറിച്ച്: സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സഭാദിനം ആചരിക്കുന്നു. സെപ്റ്റംബർ 25ന് (ഞായർ) സൂറിച്ച് സെന്റ് തെരേസ ദേവാലയാങ്കണത്തിലാണ് ആഘോഷ പരിപാടികൾ.

ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ ദിവ്യബലിയോടെ ആഘോഷ പരിപാടികൾക്കു തുടക്കമാകും. തുടർന്നു പൊതുസമ്മേളനം, കലാവിരുന്ന്, സ്നേഹവിരുന്ന് എന്നിവ നടക്കും. ചടങ്ങിൽ വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെ ആദരിക്കുകയും സൈ്‌ഥര്യലേപനവും ആദ്യ കുർബാനയും സ്വീകരിച്ചവരെ അനുമോദിക്കുകയും ചെയ്യും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ കമ്യൂണിറ്റിക്കുവേണ്ടി ചാപ്ലിൻ ഫാ. തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ