ഫോക്സ് വാഗൻ ഓഹരിയുടമകൾ കോടതിയിൽ
Tuesday, September 20, 2016 8:05 AM IST
ബർലിൻ: ഫോക്സ് വാഗൻ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കൂട്ടമായി കോടതിയിലേക്ക്. കമ്പനിയിൽനിന്ന് നഷ്‌ടപരിഹാരം വാങ്ങിയെടുക്കുകയാണ് ലക്ഷ്യം.

ഇതിനകം ഏകദേശം 160 ഓഹരിയുടമകൾ കോടതിയിലെത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് കമ്പനികളിലൊന്നായ ബ്ലാക്ക്റോക്കാണ് ഇതിൽ ഏറ്റവും പുതിയത്.

ഡീസൽ മലിനീകരണ തട്ടിപ്പു കാരണം നിക്ഷേപകർക്കു വന്ന നഷ്‌ടം കമ്പനി പരിഹരിക്കണമെന്നാണ് ആവശ്യം. ആവശ്യപ്പെടുന്ന തുക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് രണ്ടു ബില്യൻ യൂറോയിലധികം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ