ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ
Friday, September 9, 2016 8:05 AM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്‌ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ സെപ്റ്റംബർ 11നു (ഞായർ) ആഘോഷിക്കുന്നു.

വൈകുന്നേരം നാലിനു പഞ്ചാബി ബാഗ് സെന്റ് മാർക്ക് ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. റെൻസൻ തെക്കിനേഴത്ത് മുഖ്യാകാർമിക്വം വഹിക്കും. ഫാ. തോമസ് സഹകാർമികനായിരിക്കും. ഫാ. ജൂലിയസ് കറുകന്തറ വചന സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.

കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന തിരുനാൾ ആഘോഷങ്ങൾ സ്നേഹവിരുന്നോടെ സമാപിക്കും.

<ആ>റിപ്പോർട്ട്: കെ.എൻ. ഷാജി