മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് വിവിധ കമ്മിറ്റികൾ
Wednesday, September 7, 2016 7:17 AM IST
റോം: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം സെപ്റ്റംബർ നാലിന് സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ റോമിലെ കോൺവെന്റോ സാൻ മാസിമില്ലിയാനോ മരിയ കോൾബെയിൽ നടന്നു.

നവംമ്പർ ഒന്നിനു റോമിലെ ബസിലിക്ക സാൻ പൗളോയിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളുടെ പേട്രണായി പ്രവാസികളുടെ റോമിലെ കാര്യാലയ സെക്രട്ടറി ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെയും വൈസ് പേട്രണായി റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോയെയും നിയോഗിച്ചു. ജനറൽ കൺവീനറായി ഫാ. ചെറിയാൻ വരിക്കാട്ട് നേയും ജോയിന്റ് കൺവീനർമാരായി ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാ. വിൻസെന്റ് പള്ളിപ്പാടൻ, ജനറൽ കോഓർഡിനേറ്ററായി ഫാ. ബിജു മുട്ടത്തുകുന്നേൽ, ജോ. കോഓർഡിനേറ്ററമായി ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവരെയും ചുമതലപ്പെടുത്തി.

പത്താം പീയൂസിന്റെ നാമധേയത്തിലുള്ള റോമിലെ ക്നാനായ സമുദായത്തിൽ നിന്നുൾപ്പെടെ പാരിഷ് കൗൺസിലിൽ നിന്നും 140 അംഗങ്ങൾ അടങ്ങുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിവിധ രൂപതകളിൽ നിന്നുള്ള വൈദികരെ കമ്മിറ്റി കൺവീനർമാരായി ചുമതലപ്പെടുത്തുകയും ചെയ്തു.

മെത്രാഭിഷേക ചടങ്ങുകൾ ലളിതവും പ്രാർഥന നിർഭരവുമായി ഏറ്റവും നല്ല രീതിയിൽ നടത്തുവാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

<ആ>റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ