മാഞ്ചസ്റ്ററിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്റ്റ് 26ന്
Thursday, August 25, 2016 6:41 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എല്ലാ മാസവും നടത്തി വരുന്നതും ഒട്ടേറെ പേർക്ക് അനുഗ്രഹങ്ങളും ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ ‘ഹോളി സ്പിരിറ്റ് ഈവനിംഗ്’ ഓഗസ്റ്റ് 26നു (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് പ്രശസ്ത വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കൽ നേതൃത്വം നല്കും.

കത്തോലിക്കാ വിശ്വാസികളുടെ ദൈവീക സംരക്ഷണത്തിന്റെ ഏറ്റവും ശക്‌തിയേറിയ ആയുധമായ, മാതാവിനോടുള്ള ഭക്‌തിയുടെ അടയാളമായ ജപമാല സമർപ്പണത്തോടെയാണ് ശുശ്രൂഷകൾക്കു തുടക്കം കുറിക്കുക. തുടർന്നു ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, സെഹിയോൻ ടീം അംഗങ്ങൾ നയിക്കുന്ന ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, അനുരഞ്ജനശുശ്രൂഷകൾ,

കുമ്പസാരം, ആഘോഷമായ വിശുദ്ധ കുർബാന എന്നിവയെ തുടർന്നു ആന്തരിക ശുദ്ധി പകരുന്ന ആരാധനയോടെ ശുശ്രൂഷകൾക്കു സമാപനമാകും.

ആത്മീയ അഭിഷേകവും ദൈവീക കൃപകളും രോഗശാന്തിയും ലഭിക്കുവാൻ ഏവരെയും ഫാ.മൈക്കിൾ മുറെ, ഫാ.തോമസ് മടുക്കമൂട്ടിൽ എന്നിവർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: രാജു ചെറിയാൻ 7443630066.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. അിേീി്യ’െ ഇവൗൃരവ, ഊിസലി്യ ഞീമറ, ണീീറവീൗലെ ജമൃസ,ങമിരവലെലേൃ, ങ22 0ണഞ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്