നോട്ടിംഗ്ഹാമിൽ മുട്ടുചിറ സംഗമം സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ
Wednesday, August 24, 2016 8:11 AM IST
ലണ്ടൻ: വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മുട്ടുചിറ നിവാസികൾ നോട്ടിംഗ്ഹാമിൽ ഒത്തുചേരുന്നു. സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 10നു നോട്ടിംഗ്ഹാമിലുള്ള ട്രോവൽ പാരിഷ് ഹാളിലാണ് ഒൻപതാമത് മുട്ടുചിറ സംഗമത്തിനു തുടക്കം കുറിക്കുക.

സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും എന്നും വ്യത്യസ്തത കൈവരിച്ചിരുന്ന മുട്ടുചിറ സംഗമം യുകെയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നാണ്. സംഗമത്തിന്റെ രക്ഷാധികാരിയും പുതുക്കരിനടയ്ക്കൽ കുടുംബാംഗവും സ്വിറ്റ്സർലാൻഡിലെ സൂറിച്ച് ഇടവക വികാരിയുമായ ഫാ. വർഗീസ് ഇടയ്ക്കൽ, മുട്ടുചിറ ഫെറോന പള്ളി മുൻ അസിസ്റ്റന്റ് വികാരി ഫാ. ബിജു ജോസഫ് കുന്നക്കാട്ട്, ഫാ. ബെന്നി മരങ്ങോലിൽ തുടങ്ങിയവരുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടു കൂടി സംഗമത്തിനു തുടക്കമാകും.

സംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി ദമ്പതികൾക്കായും വിവിധ കലാകായിക മത്സരങ്ങൾ വിവിധ നൃത്തനൃത്യങ്ങൾ സ്കിറ്റുകൾ ഗാനമേള തുടങ്ങിയവ പരിപാടികൾക്കു മാറ്റുകൂട്ടം. സംഗമത്തിൽ മുട്ടുചിറ സംഗമം ഇൻ യുകെ സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയി ഷൈനി കുര്യൻ ബിജോയിക്ക് സമ്മാനം നൽകി ആദരിക്കും.

ഇത്തവണത്തെ സംഗമത്തിനു യൂറോപ്പിൽ നിന്നും നൂറോളം ഫാമിലികൾ സംഗമത്തിനെത്തി ചേരുമെന്നു പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പിൽ അറിയിച്ചു. സംഗമത്തിന്റെ കൺവീനർ ജോണി കണിവേലിയാണ്.

സെപ്റ്റംബർ അഞ്ചിനു നടക്കുന്ന ഔട്ടിങ്ങോടുകൂടി സംഗമം സമാപിക്കും.

വിവരങ്ങൾക്ക്: ബിജോയ് കൊല്ലംപറമ്പിൽ 07540107697, ജോണി കണിവേലിൽ 078898800292

വിലാസം: ഠഞഛണഋഘഘ ജഅഞകടഒ ഒഅഘഘ, ടഠഅജഘഋഎഛഞഉ ഞഛഅഉ, ചഛഠഠകചഏഒഅങ.