സിഎസ് ജോൺ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 27ന്
Wednesday, August 24, 2016 7:07 AM IST
ഡബ്ലിൻ: ഓസ്കാർ ട്രാവൽസിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് സി.എസ്. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് മാമാങ്കം ഓഗസ്റ്റ് 27നു (ശനി) നടത്തുന്നു.

അയർലൻഡിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോബി 0877553140, എൽദോ 0894126421.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ