നസ്രത്തു ശുശ്രൂഷാ ഭവനു ഏയ്ഞ്ചൽസ് ബാസലിന്റെ സ്നേഹസമ്മാനം
Monday, August 22, 2016 6:19 AM IST
സൂറിച്ച്: ആലപ്പുഴ കൈതവനയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് ആരാധന സമൂഹത്തിന്റെ നസ്രത്ത് ശുശ്രൂഷാ ഭവൻ ആതുരാലയത്തിനു ഏയ്ഞ്ചൽസ് ബാസലിന്റെ ഉപഹാരം.

ആരോരും ഇല്ലാതെ തെരുവിൽ അലഞ്ഞു തിരിയുന്ന സഹോദരിമാരെ സംരക്ഷിച്ചു ശുശ്രൂഷിക്കുന്ന ഒരു മാതൃകാ സ്‌ഥാപനമാണ് നസ്രത്ത് ഭവൻ.

കൈതവന ഇടവക വികാരി ഫാ. സിറിൾ നാല്പതാംകളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏയ്ഞ്ചൽസ് ബാസൽ ജോയിന്റ് സെക്രട്ടറി മേഴ്സി തോട്ടുകടവിൽ ആംബുലൻസിന്റെ താക്കോൽ ദാന കർമം നിർവഹിച്ചു.

ആലപ്പുഴ ഇന്നർവീൽ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകയുമായ സബിത ഷിബു, ആലപ്പുഴ മുൻസിപ്പൽ കൗൺസിലർമാരായ സജേഷ്, വിജയകുമാർ, റോട്ടറി മുൻ പ്രസിഡന്റ് അനിൽകുമാർ, നസ്രത്ത് ഭവൻ സുപ്പീരിയർ സിസ്റ്റർ ആനിടോം, സിസ്റ്റർ സ്നേഹ തുടങ്ങിയവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ