സിറിയൻ അഭയാർഥികൾക്കൊപ്പം മാർപാപ്പയുടെ ഉച്ചഭക്ഷണം
Saturday, August 13, 2016 8:46 AM IST
വത്തിക്കാൻസിറ്റി: വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ സിറിയൻ അഭയാർഥികൾക്കൊപ്പം വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ചു. 21 പേരാണ് അഭയാർഥി സംഘത്തിൽ ഉൾപ്പെട്ടത്.

ഇറ്റലിയിൽ അഭയാർഥിത്വം അംഗീകരിക്കപ്പെട്ടവരാണ് എല്ലാം. ഇവിടുത്തെ ജീവിതത്തെക്കുറിച്ച് വിശദമായി സംസാരിക്കാനും മുതിർന്നവരും കുട്ടികളും അടങ്ങുന്ന സംഘത്തിനാണ് അവസരം ലഭിച്ചത്.

കാസാ സാന്താ മാർത്തയിലെ പാപ്പായുടെ വസതിയിലാണ് അഭയാർഥികൾക്ക് ഈ ഭാഗ്യം സിദ്ധിച്ചത്. കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ മാർപാപ്പയ്ക്കു സമ്മാനിച്ചു. അദ്ദേഹം അവർക്ക് കളിപ്പാട്ടങ്ങളും മറ്റു സമ്മാനങ്ങളും നൽകി.

ഏപ്രിലിൽ ഫ്രാൻസിസ് പാപ്പയുടെ ലെസ്ബോസ് സന്ദർശനത്തിൽ ആറു കുട്ടികളടക്കം 12 പേരടങ്ങുന്ന മൂന്നു സിറിയൻ മുസ്ലിം കുടുംബങ്ങൾക്കാണ് റോമിലേക്ക് ചേക്കേറാൻ അവസരം ലഭിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ