ആർകെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഓഗസ്റ്റ് ഏഴിന്
Saturday, August 6, 2016 6:39 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഓഗസ്റ്റ് ഏഴിനു (ഞായർ) ആഘോഷിക്കുന്നു.

സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, നേർച്ച വിതരണം എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്