സിറിയൻ അഭയാർഥി യുവതി ജർമനിയിലെ വൈൻ ക്വീൻ
Friday, August 5, 2016 8:18 AM IST
ബർലിൻ: ജർമനിയിൽ നടന്ന വൈൻ ക്വീൻ മത്സരത്തിൽ സിറിയൻ അഭയാർഥിയായ യുവ സുന്ദരി കിരീടം ചൂടി. ട്രയർ നഗരത്തിൽ നടന്ന മത്സരത്തിലാണ് ഇരുപത്താറുകാരിയായ നിനോർട്ട ബാനോ കിരീടമണിഞ്ഞത്.

മൂന്നര വർഷം മുൻപാണ് നിനോർട്ട ജർമനിയിലെത്തുന്നത്. തുടർന്നു വൈൻ വിദഗ്ധരുടെ കീഴിൽ ക്രാഷ് കോഴ്സ് അറ്റൻഡു ചെയ്തിരുന്നു.

ഈ മത്സരത്തിൽ ജയിക്കുന്ന ആദ്യ അഭയാർഥി യുവതിയാണ് നിനോർട്ട. ഇതോടെ അടുത്ത ഒരു വർഷത്തേയ്ക്ക് ട്രയറിലെ മുപ്പതു മുതൽ അറുപത് ഇവന്റുകൾ വരെ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ യുവ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.

അരാമിക് ക്രിസ്ത്യനായ നിനോർട്ട സഹോദരിയുമൊത്താണ് സിറിയയിൽനിന്നും ജർമനിയിലെത്തിയത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ