യുകെയിൽ പലിശ നിരക്ക് വെട്ടിക്കുറച്ചു
Thursday, August 4, 2016 7:11 AM IST
ലണ്ടൻ: യുകെയിൽ പലിശ നിരക്ക് നേർ പകുതിയായി കുറച്ചു. 0.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 0.5 ശതമാനത്തിൽനിന്നാണ് പലിശനിരക്ക് നേർപകുതിയായി കുറച്ചിരിക്കുന്നത്.

ഏഴു വർഷത്തിനുശേഷം ആദ്യമായാണ് പലിശനിരക്കിൽ കനത്ത ഇടിവ് ഉണ്ടാകുന്നത്. ഇത്തവണ റിക്കാർഡ് കുറവാണ് വരുത്തിയിരിക്കുന്നത്. യുകെയുടെ സമ്പദ്വ്യവസ്‌ഥ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.