ലോംഗ് സൈറ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ കൃതജ്‌ഞത ബലി ഓഗസ്റ്റ് ആറിന്
Thursday, August 4, 2016 7:06 AM IST
മാഞ്ചസ്റ്റർ: യുകെയിലെ സീറോ മലബാർ വിശ്വാസികളുടെ ചിരകാല അഭിലാഷമായിരുന്ന യുകെയ്ക്കുവേണ്ടി ഒരു രൂപത എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ നന്ദി സൂചകമായി ഓഗസ്റ്റ് ആറിനു (ശനി) രാവിലെ 10നു ലോംഗ് സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ ക്യതജ്‌ഞതാ ദിവ്യബലി അർപ്പിക്കുന്നു.

പ്രസ്റ്റൺ ആസ്‌ഥാനമായി യുകെയ്ക്കുവേണ്ടി മാത്രമായി സീറോ മലബാർ രൂപതയും രൂപതയുടെ നിയുക്‌ത മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലിനെ നിയോഗിക്കുകയും ചെയ്തതിനു ദൈവത്തോടു നന്ദി പറയാനായിട്ടാണു പ്രത്യേക ദിവ്യബലി അർപ്പിക്കുന്നത്.

യുകെയിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിന്റെ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുന്ന രൂപതയും പ്രഥമ മെത്രാനും യുകെയിലെ സീറോ മലബാർ സമൂഹത്തിനു വളരെയേറെ സന്തോഷവും പുത്തനുണർവുമാണ് പ്രദാനം ചെയ്തിരിക്കുന്നത്.

ക്യതജ്‌ഞതാ ദിവ്യബലിയിൽ സംബന്ധിച്ച് രൂപതയുടെ വളർച്ചക്കും രൂപതാധ്യക്ഷനും വേണ്ടി പ്രാർഥിക്കുവാൻ എല്ലാ സീറോ മലബാർ വിശ്വാസികളെയും സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്തു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. ഖീലെുവ ഇവൗൃരവ, ജീൃമേിറ ഇൃലരെലിേ, ഘീിഴശെഴവേ, ങ13 0ആഡ,ങമിരവലെലേൃ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്