ഫ്രാൻസ് വേനൽക്കാല പരിപാടികൾ റദ്ദാക്കി
Wednesday, August 3, 2016 8:27 AM IST
പാരീസ്: യുദ്ധസമാന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊണ്ട് ഫ്രഞ്ച് സർക്കാർ വേനൽക്കാലത്തെ കൂടുതൽ പതിവു പരിപാടികൾ റദ്ദാക്കി.

ബ്രിട്ടനിയിലെയും മാഴെസെയ്ലിലെയും പരിപാടികളാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.

മതിയായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഇവ റദ്ദാക്കാൻ കാരണം. സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നു തോന്നിയാൽ ഏതു പരിപാടിയും റദ്ദാക്കാൻ രണ്ടാമതൊന്നു ആലോചിക്കുകയേ വേണ്ടെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബർണാർഡ് കാസന്യൂവ് പറഞ്ഞത്.

ഭീഷണികളെ ഗൗരവമായി തന്നെ പരിഗണിക്കണമെന്നു പ്രതിരോധ മന്ത്രിയും വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ