ദിയ ലിങ്ക്വിൻസ്റ്റാറിന്റെ ആൽബം ‘ഉത്രാടപ്പൂവ്’ ചിത്രീകരണം പൂർത്തിയായി
Wednesday, August 3, 2016 7:13 AM IST
ഡബ്ലിൻ: യൂറോപ്പിലെ അയർലൻഡ്, സ്വിറ്റ്സർലൻഡ്, ലണ്ടൻ എന്നിവിടങ്ങളിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകളായ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ നിരവധി തവണ വിജയിയായ ലിങ്ക് വിൻസ്റ്റാറിന്റെ ഓണത്തെ അടിസ്‌ഥാനമാക്കിയുള്ള ഉത്രാടപ്പൂവ് എന്ന ആൽബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പാഴൂർ, ആമ്പല്ലൂർ, തൃപ്പക്കുടം, എടാട്ടുവയൽ, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുനങ്കുളം എന്നിവിടങ്ങളിൽ നടന്നു.

തിരുവോണത്തിന്റെ പ്രാധാന്യവും കേരളീയ സംസ്കാരവും ഒപ്പിയെടുത്ത ആൽബത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

പ്രശസ്ത ഛായാഗ്രഹകൻ റോയൽ റഫീക്കും കൊറിയോഗ്രാഫി ആർഎൽവി ജോളി മാത്യുവും നിർമാണം എം.എം. ലിങ്ക് വിൻസ്റ്റാറുമാണ് നിർവഹിച്ചിരിക്കുന്നത്.

നായികയായി വേഷമിടുന്ന ദിയ, യൂറോപ്പിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് രംഗത്ത് ശ്രദ്ധേയയാണ്. അയർലൻഡ് നാഷണൽ ടെലിവിഷൻ ചാനലായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞഠഋ യിലും അയർലൻഡിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലും ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: റോണി കുരിശിങ്കൽ