മാഞ്ചസ്റ്ററിൽ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാർഥന ശുശ്രൂഷകൾ ജൂലൈ 22ന്
Thursday, July 21, 2016 7:30 AM IST
മാഞ്ചസ്റ്റർ: സെഹിയോൻ യുകെ മിനിസ്ട്രിയുടെ സ്‌ഥാപകനും ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. സോജി ഓലിക്കൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക, സൗഖ്യ പ്രാർഥന ശുശ്രൂഷകൾ ജൂലൈ 22നു (വെള്ളി) വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ വിഥിൻ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കും.

ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ ആരാധനയോടെയാണ് സമാപിക്കുന്നത്. ആഘോഷമായ വിശുദ്ധ കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, കുമ്പസാരം എന്നിവയും ശുശ്രൂഷകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ രണ്ടു വരെ സെഹിയോൻ യുകെ ടീമംഗങ്ങൾ നേതൃത്വം കൊടുക്കുന്ന സൗഖ്യ ശുശ്രൂഷകളും കൗൺസലിംഗ്, മറ്റു പ്രാർഥനകളും ഉണ്ടായിരിക്കും.

പരിശുദ്ധാത്മാഭിഷേക ശുശ്രൂഷകളിലും മറ്റു പ്രാർഥനകളിലും പങ്കുകൊണ്ട് എല്ലാവിധ ദൈവാനുഗ്രഹങ്ങളും പുത്തൻ ചൈതന്യവും കൈക്കൊള്ളുവാൻ ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: രാജു ചെറിയാൻ 07443630066, മെയ്റെ മക്ഗാർഡി 07712284575.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഠ. അചഠഛചഥ ഭട ഇഒഡഞഇഒ, ഉഡചഗഋഞഥ ഞഛഅഉ ണഛഛഉഒഛഡടഋ ജഅഞഗ, ങഅചഇഒഋടഠഋഞ, ങ220ണഞ

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്