വിയന്നയിൽ ജോസഫ് വിതയത്തിലിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നു
Wednesday, July 20, 2016 6:23 AM IST
വിയന്ന: വിയന്നയിൽ നിര്യാതനായ കൊരട്ടി വിതയത്തിൽ ജോസഫി (63) ന്റെ മൃതദേഹം മലയാളി സമൂഹത്തിനു ആദരാഞ്ജലി അർപ്പിക്കാൻ പൊതുദർശനത്തിനു വയ്ക്കും. ജൂലൈ 21നു (വ്യാഴം) വിയന്ന സെൻട്രൽ സെമിത്തേരിയിലെ മൂന്നാമത്തെ ഗേറ്റിലെ, മൂന്നാമത്തെ കപ്പേളയിൽ രാവിലെ 10 മുതൽ 11 വരെയാണു പൊതുദർശനം.

പരേതന്റെ ആത്മശാന്തിക്കായി ചൊവ്വാഴ്ച രാത്രി 7.30നു സ്ടാറ്റ് ലൗ ഇടവക ദേവാലയത്തിൽ ഇന്ത്യൻ കത്തോലിക്ക കമ്യൂണിറ്റിയുടെ അസി. ചാപ്ലെയിൻ ഫാ. ജോയി പ്ലാത്തോട്ടത്തിലിന്റെ മുഖ്യകർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാ. തോമസ് പ്രശോഭ്, ഫാ. ജിജോ വാകപ്പറമ്പിൽ, ഫാ. ലിന്റോ എന്നിവർ സഹകാർമികരായിരുന്നു.

തിങ്കളാഴ്ച രാവിലെ ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു മരണം സംഭവിച്ചത്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ