മൈൻഡ് ക്രിക്കറ്റ് ടൂർണമെന്റ്: കെസിസി ചാമ്പ്യൻമാർ
Monday, July 18, 2016 6:22 AM IST
ഡബ്ലിൻ: ബാറ്റ്മാൻ ബെന്നിന്റെ ചികിത്സാർഥം മൈൻഡ് സംഘടിപ്പിച്ച ഏഴാമത് ക്രിക്കറ്റ് ടൂർണമെന്റിൽ കെസിസി ചാമ്പ്യന്മാരായി. അയർലൻഡിലെ പ്രമുഖരായ 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ശക്‌തരായ ഫിൻഗ്ലാസ് വെസ്റ്റിനെയാണു പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഗാർഡ ഓഫീസർ ഡേവ് മക്ക്ന്ന ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.

മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളും അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മലയാളികളും സ്വദേശികളായ ഐറിഷുകാരും ടൂർണമെന്റിലെ വിജയികളായ കെസിസിയുടെ സമ്മാനത്തുകയും കേക്ക് വില്പനയിൽനിന്നും സമാഹരിച്ച തുകയും ചേർത്ത് 1,615 യൂറോ ഫിൻഗ്ലാസ് ഗാർഡ ഓഫീസർ ഡേവ് മക്ക്ന്ന ബാറ്റ്മാൻ ബെന്നിന്റെ കുടുംബസുഹൃത്തു വെയ്സിലിക്കു കൈമാറി.

ഈ സംരഭത്തോടു സഹകരിച്ച ഏവർക്കും മൈൻഡ് ഭാരവാഹികളും ബാറ്റ്മാൻ ബെന്നിന്റെ കുടുംബ സുഹൃത്തുക്കളും നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: മജു പേയ്ക്കൽ