എംഎംസിഎ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു
Friday, July 15, 2016 5:04 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഏകദിന വിനോദയാത്ര സംഘാടന മികവുകൊണ്ടും അംഗങ്ങളുടെ ആത്മാർഥമായ സഹകരണം കൊണ്ടും വൻ വിജയമായി. എംഎംസിഎയുടെ ഭരണ സമിതിക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒരു പരിപാടിയായിരുന്നു ഏകദിന വിനോദയാത്ര.

നൂറ്റമ്പതോളം ആളുകൾ മൂന്നു കോച്ചുകളിലായാണു യാത്ര പുറപ്പെട്ടത്. സംഘം ആദ്യം സന്ദർശിച്ചത് മോയൽ ഫമാവൂ കുന്നുകളാണ്. പ്രകൃതിഭംഗി ആവോളം നുകരാൻ പ്രകൃതി തന്നെ കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് ഇവിടം. കുടുംബാംഗങ്ങളെല്ലാവരും മലകയറി അടിവാരത്തെത്തി ഉച്ചഭക്ഷണം കഴിച്ച് അടുത്ത സ്‌ഥലമായ ടെലാകർ ബീച്ചിലേക്കു പുറപ്പെട്ടു. യുകെയിലെ മനോഹരമായ ബീച്ചുകളിലൊന്നായ ടെലാകർ ബീച്ചിൽ കടലിലിറങ്ങിയും വിവിധ കായിക വിനോദങ്ങളിലേർപ്പെട്ടും സംഘാംഗങ്ങൾ സമയം ചെലവഴിച്ചു. വൈകുന്നേരം ആറോടുകൂടി സംഘം മടങ്ങി.

ജോബി മാത്യു, ഹരികുമാർ പി.കെ, അലക്സ് വർഗീസ്, ആഷൻ പോൾ, സിബി മാത്യു, സാബു പുന്നൂസ്, ബോബി ചെറിയാൻ, സുമ ലിജോ, ഷീ സോബി തുടങ്ങിയവർ വിനോദയാത്രക്കു നേതൃത്വം നല്കി.