സ്വിറ്റ്സർലൻഡിൽ ജയിംസ് പട്ടത്തുപറമ്പിലിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Thursday, July 14, 2016 8:16 AM IST
ആറാവ്: സ്വിറ്റ്സർലൻഡിലെ തടാകത്തിൽ മുങ്ങിമരിച്ച ജയിംസ് പട്ടത്തുപറമ്പിലിനു സ്വിസ് സമൂഹം ബുധനാഴ്ച കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.

പരേതന്റെ ആത്മശാന്തിക്കായുള്ള കുർബാനയും അന്ത്യാഞ്ജലിയും ബുധനാഴ്ച സൂർ കത്തോലിക്ക ദേവാലയത്തിൽ ഫാ. ജേക്കബ് കുടിലിങ്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഫാ. വർഗീസ് നടക്കൽ, സീറോ മലബാർ ഇടവക ചാപ്ലെയിൻ ഫാ. തോമസ് പ്ലാപ്പിള്ളി എന്നിവർ സഹകാർമികരായിരുന്നു.

കുർബാന മധ്യേ മക്കളായ ഷാന, ഷെബിൻ എന്നിവർ തങ്ങളുടെ പിതാവിന്റെ ജീവിതയാത്ര വിവരിച്ചു. ശുശ്രുഷയിൽ പങ്കെടുക്കാനും പ്രാർഥനയിൽ പങ്കുകൊള്ളാനുമെത്തിയ ബന്ധുമിത്രദികൾക്കും സുഹൃത്തുക്കൾക്കും അവർ നന്ദി പറഞ്ഞു.

കാൽ നൂറ്റാണ്ടോളം സ്വിറ്റ്സർലൻഡിലെ വിവിധ സാമൂഹ്യസാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജയിംസിന്റെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻ ആയിട്ടില്ല. ഒരു സമൂഹത്തെ മുഴുവനായി കണ്ണീരിലാഴ്ത്തിയാണ് ജെയിംസിന്റെ വേർപാട്. വാക്കുകൊണ്ടോ, പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കാതെയും ചെറു പുഞ്ചിരിയോടെ ഏവരുടെയും ആവശ്യങ്ങളിൽ ഓടിയെത്തിയിരുന്ന ജെയിംസിന്റെ ആകസ്മിക വേർപാട് സ്വിസിലെ മലയാളി സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്.

ജൂലൈ 14നു നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം 15നു (വെള്ളി) 3.30നു തുമ്പൂരുള്ള കടുപ്പശേരി തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കും.

വിവരങ്ങൾക്ക്: 9633326056.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ