ന്യൂകാസിലിൽ ദശാബ്ദി സ്മരണിക പ്രകാശനം ചെയ്തു
Thursday, July 14, 2016 5:11 AM IST
ലണ്ടൻ: ന്യൂകാസിൽ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് പള്ളിയുടെ പത്താമത് വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക പ്രകാശനം ചെയ്തു.

ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സജി തോട്ടത്തിലിനു ആദ്യ കോപ്പി നൽകി ന്യൂ കാസിൽ ആൻഡ് ഹെക്സാം രൂപത ബിഷപ് സീമസ് കണ്ണിംഗ്ഹാം പ്രകാശനകർമം നിർവഹിച്ചു.

എഡിറ്റോറിയൽ ബോർഡ് അംഗമായ ഷെല്ലി ഫിലിപ് നെടുംതുരുത്തി സ്മരണിക സദസിനു പരിചയപ്പെടുത്തി. ഫാ. ഷോൺ ഒനീൽ, കൈക്കാരന്മാരായ വർഗീസ് തേനാംകാല , സുനിൽ ചേലക്കൽ, സുവനീർ ചീഫ് എഡിറ്റർ ഷൈമോൻ തോട്ടുങ്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ന്യൂകാസിൽ രൂപതയിലെ സീറോ മലബാർ വിശ്വാസികളുടെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങൾ, ഇടവകാംഗങ്ങളുടെ ലേഖനങ്ങൾ, കഥകൾ, പരിശുദ്ധ മാർപാപ്പയുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സ്മരണികയുടെ ഉള്ളടകം.

എല്ലാ ഇടവകാംഗങ്ങൾക്കു സൗജന്യമായിട്ടാണ് മാഗസിൻ എത്തിക്കുന്നതെന്നു അക്കൗണ്ടന്റ്മാരായ ഷിന്റോ ജെയിംസ് , റോബിൻ ഏബ്രഹാം എന്നിവർ അറിയിച്ചു.