യുക്മ നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ്: രജിസ്ട്രേഷൻ തുടരുന്നു
Thursday, July 14, 2016 5:07 AM IST
ലണ്ടൻ: യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓൾ യുകെ മെൻസ് ഡബിൾസ് നാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് ഇനി രണ്ടു നാൾ കൂടി ബാക്കിനിൽക്കെ രജിസ്ട്രേഷൻ നടപടികൾ തുടരുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ജൂലൈ 16നു (ശനി) യുക്മ സൗത്ത് വെസ്റ്റ് റീജണിലെ സാലിസ്ബറിയിലാണ് ഈ വർഷത്തെ ടൂർണമെന്റ് അരങ്ങേറുക. യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

മുൻ വർഷങ്ങളിലെ പോലെതന്നെ ടൂർണമെന്റിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

ഒന്നാം സ്‌ഥാനക്കാർക്ക് 401 പൗണ്ടും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്ക് 301 പൗണ്ടും ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്‌ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും സെക്കന്റ് റണ്ണർ അപ്പ് ട്രോഫിയും 101 പൗണ്ടും തേർഡ് റണ്ണർ അപ്പ് ട്രോഫിയും സമ്മാനിക്കും. ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന മറ്റു ടീമുകൾക്കു പ്രോത്സാഹന സമ്മാനമായി 50 പൗണ്ടും ട്രോഫികളും നൽകും. രജിസ്ട്രേഷൻ ഫീസ് ടീമിനു മുപ്പത് പൗണ്ട് ആയിരിക്കും.

വിവരങ്ങൾക്ക്: തോമസ് മാറാട്ടുകളം 07828126981, ടിറ്റോ തോമസ് 07723956930, സുജു ജോസഫ് 07904605214

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആൃശമി ണവശലേവലമറ ടുീൃേെ ഇലേിൃല, ണശരസ ഘമില, ഉീംിേീി, ടമഹശയൌൃ്യ, ണശഹവെശൃല ടജ5 3ചഎ.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ