ബാങ്കിംഗ് പ്രതിസന്ധി മറികടക്കാൻ ഇറ്റലിക്കാവും: മെർക്കൽ
Wednesday, July 13, 2016 8:16 AM IST
ബെർലിൻ: ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഇറ്റലിക്കു സാധിക്കുമെന്നും ഇറ്റലിയിലെ പ്രത്യേക സാഹചര്യം യൂറോസോൺ സമ്പദ് വ്യവസ്‌ഥയ്ക്ക് ഭീഷണിയല്ലെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ.

പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് ഇറ്റാലിയൻ സർക്കാരും യൂറോപ്യൻ കമ്മീഷനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. എത്രയും വേഗം പ്രതിസന്ധിക്കു പരിഹാരം കാണാനാവുമെന്നും മെർക്കൽ.

ഐറിഷ് പ്രധാനമന്ത്രി എൻഡ കെന്നിയുമൊത്തുള്ള സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് ഇറ്റാലിയൻ പ്രതിസന്ധിയെക്കുറിച്ച് മെർക്കൽ അഭിപ്രായം രേഖപ്പെടുത്തിയത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ