ജർമനിയിൽ ബന്ദിനാടകത്തിനു ശ്രമം; രണ്ടു പേർ കൊല്ലപ്പെട്ടു
Tuesday, July 12, 2016 8:22 AM IST
ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിയമകാര്യ സ്‌ഥാപനത്തിൽ ബന്ദി നാടകത്തിനു ശ്രമം. പോലീസ് എത്തിയപ്പോൾ കണ്ടെത്തിയത് രണ്ടു മൃതദേഹങ്ങൾ.

തോക്കുമായി ഒരാൾ കയറുന്നതറിഞ്ഞ് പോലീസ് ഈ ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്നു സെല്ലറിൽനിന്നാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്.

രണ്ടു ശരീരങ്ങളിലും ബുള്ളറ്റ് ഏറ്റതായി വ്യക്‌തമാണ്. ആളുകളെ ബന്ദിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിലൊരാൾ വന്നതെന്നാണ് കരുതുന്നത്. മരിച്ച മറ്റൊരാൾ അഭിഭാഷകനാണ്.

സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. അക്രമിയുടെ ലക്ഷ്യങ്ങളെക്കുറിച്ചോ പ്രകോപനത്തെക്കുറിച്ചോ വ്യക്‌തമാക്കിയിട്ടുമില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ