കോടഞ്ചേരി പ്രവാസിസംഗമം നടത്തി
Tuesday, July 12, 2016 6:04 AM IST
ലണട്ൻ: കേരളത്തിന്റെ കുടിയേറ്റ ഭൂപടത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ കോടഞ്ചേരിയിൽനിന്നു യുകെയിലേക്കു കുടിയേറിയവരുടെ ഒൻപതാമത് സംഗമം ജൂൺ എട്ട്, ഒൻപത്, പത്ത് തീയതികളിൽ ഡെവണിലെ ബ്രൂണേൽ മാനറിൽ ആഘോഷിച്ചു.

ഫാ. ജിമ്മി സെബാസ്റ്റ്യൻ നയിച്ച വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്നു വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്പോർട്സ് കോഓർഡിനേറ്റർമാരായ രാജീവ് വാവലുകുന്നേൽ, ബിനോയ് മക്കോളിൽ, തോമസ് ചൂരപ്പൊയ്കയിൽ എന്നിവർ നേതൃത്വം നൽകി. അത്ലറ്റിക്സ്, ഫുട്ബോൾ, വടംവലി തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ നടന്നു.

ഉച്ചയ്ക്കുശേഷം കലാവിരുന്നിനു സംഗമം സാക്ഷ്യം വഹിച്ചു. പ്രായഭേദമെന്യേ കുട്ടികളും മുതിർന്നവരും കലാപരിപാടികളിൽ പങ്കെടുത്തു. ജിജി പ്രിൻസ് ചിട്ടപ്പെടുത്തി ജാനിസിന്റെ നേതൃത്വത്തിൽ ആലപിച്ച കോടഞ്ചേരി തീം സോംഗ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

മൂന്നാം ദിവസം സമൂഹ പ്രാർഥനയോടെ പരിപാടികൾ തുടങ്ങി. തുടർന്നു റാഫിൾ, സമ്മാനദാനം എന്നിവ നടത്തി. ജോയി ഏബ്രാഹം, സജി വാമറ്റം, സുനിൽ കുന്നത്, ജിൻസി അനിൽ, ജാസ്മിൻ ലാൽസൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

മുൻവർഷങ്ങളിലെ പോലെ ഇത്തവണയും നാട്ടിൽനിന്നെത്തിയ മാതാപിതാക്കൾ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ കോടഞ്ചേരിക്കാരനായ ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെ അനുഗ്രഹ സന്ദേശം ചടങ്ങിൽ വായിച്ചു. അടുത്ത സംഗമം 2017 ജൂലൈ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ സോമർസെറ്റിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികളായി ലാൽസൺ കെ. പോൾ കൊല്ലംകുടിയിൽ (പ്രസിഡന്റ്), ഷിജി ബെന്നി (വൈസ് പ്രസിഡന്റ്), ബിനോയ് ജേക്കബ് മക്കോളിൽ (സെക്രട്ടറി), സൗമ്യ സെബാസ്റ്റ്യൻ (ജോ.സെക്രട്ടറി), സജി ജോസഫ് ചക്കാലയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: ലാൽസൺ കെ. പോൾ 0758869291, ബിനോയി ജേക്കബ് 07908358455, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.സീറമിരവലൃൃ്യ.രീാ