ബ്രെക്സിറ്റിനുശേഷം ജർമൻകാർക്ക് യൂറോപ്യൻ യൂണിയനിൽ വിശ്വാസം വർധിച്ചു
Saturday, July 9, 2016 8:11 AM IST
ബെർലിൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനത ഹിതപരിശോധനയിൽ വിധിയെഴുതിയതിനുശേഷം ജർമനിക്കാർക്ക് യൂറോപ്യൻ യൂണിയനിൽ വിശ്വാസം വർധിച്ചെന്നു സർവേ ഫലം.

രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയ്ക്കും സുരക്ഷയ്ക്കും യൂറോപ്യൻ യൂണിയൻ അംഗത്വം നല്ലതാണെന്നാണ് ഇപ്പോൾ എഴുപതു ശതമാനം ജർമനിക്കാരും പറയുന്നത്.

അംഗത്വം കാരണം ദോഷങ്ങളെക്കാൾ കൂടുതൽ ഗുണങ്ങളാണെന്നു പറയുന്നത് 52 ശതമാനം പേരാണ്. ജൂൺ ഇരുപത്തിനാലിനു നടത്തിയ സർവേയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത് 46 ശതമാനം പേർ മാത്രമായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ