വിയന്നയിൽ പിഎംഎഫിന്റെ ദ്വിദിന ഗ്ലോബൽ കോൺഫറൻസ്
Friday, July 8, 2016 5:08 AM IST
വിയന്ന: ജാതിമത, രാഷ്ര്‌ടീയ വിഘടനവാദങ്ങൾക്ക് അവസരം നൽകാതെ എല്ലാ തുറകളിലുമുള്ള പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തി പ്രവർത്തനം ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് ഗ്ലോബൽ കോൺഫറൻസും ബിസിനസ് മീറ്റും സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ വിയന്നയിൽ നടക്കും.

ആദ്യ ദിനമായ സെപ്റ്റംബർ രണ്ടിനു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന പ്രമുഖ ബിസിനസ് എക്സിക്യൂട്ടീവുകൾ പങ്കെടുക്കുന്ന മീറ്റും തുടർന്നു വനിതകളുടെയും യുവജനങ്ങളുടെയും ചർച്ചാവേദിയും സിമ്പോസിയവും സംഘടിപ്പിക്കും.

രണ്ടാം ദിനം പൊതുസമ്മേളനം നടക്കും. കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ കലാകാരന്മാരുടെ ‘ഓണനിലാവ് 2016’ എന്നു പേരിട്ടിരിക്കുന്ന മെഗാ സ്റ്റേജ് ഷോ സമ്മേളനത്തിന്റെ ഒരു പ്രധാന ആകർഷണമായിരിക്കും. ഓസ്ട്രിയുടെ വിദേശകാര്യമന്ത്രി, ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ, ഓസ്ട്രിയയിലും കേരളത്തിലും നിന്നുള്ള രാഷ്ര്‌ടീയ–സാംസ്കാരിക–സാമുദായിക നേതാക്കന്മാരടക്കം നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ചുരുങ്ങിയ സമയം കൊണ്ടു പ്രവാസലോകത്ത് നിറസാന്നിധ്യമായ സംഘടനയുടെ പ്രവർത്തകർ വിവിധ രാജ്യങ്ങളിൽനിന്നു സമ്മേളനത്തിനായി എത്തിച്ചേരും. പിഎംഎഫ് ഓസ്ട്രിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ പിഎംഎഫ് യൂറോപ്പ് റീജണും പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയും സംയുക്‌തമായാണ് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങൾ നടത്തുന്നത്.

സ്വാമി ഗുരുരത്നം മുഖ്യരക്ഷാധികാരിയായ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഓസ്ട്രിയൻ യുണിറ്റ് പ്രസിഡന്റ് ജോർജ് പടിക്കക്കുടി, സെക്രട്ടറി ഷിന്റോ ജോസ് അക്കര, യൂറോപ്യൻ റീജൺ ചെയർമാൻ കുര്യൻ മനയാനിപ്പുറത്ത്, പ്രസിഡന്റ് ജോഷിമോൻ എർണാകേരിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋാമശഹ: ുാളഴഹീയമഹരീിമേരേ*ഴാമശഹ.രീാ, ണലയശെലേ: ംംം.ുൃമ്മശൊമഹമ്യമഹശ.ീൃഴ

<ആ>റിപ്പോർട്ട്: ജോബി ആന്റണി