കോസ്റ്റ് ഗാർഡിനും ബോർഡർ ഫോഴ്സിനും യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം
Thursday, July 7, 2016 8:30 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയനു പൊതുവായി ഒരു അതിർത്തി രക്ഷാ സേനയും തീര സംരക്ഷണ സേനയും രൂപീകരിക്കുന്നതിനുള്ള നിർദേശം യൂറോപ്യൻ പാർലമെന്റ് പാസാക്കി.

1500 ഗാർഡുകളെ ഇതിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു സാധ്യമാകുന്നതോടെ, അംഗരാജ്യങ്ങളുടെ സൈനിക സഹായം കൂടാതെ തന്നെ യൂണിയന് അടിയന്തര ഘട്ടങ്ങൾ നേരിടാൻ കഴിയും.

ഒരു സുരക്ഷാ വലയായാണ് രണ്ടു സേനകളും പ്രവർത്തിക്കുക എന്ന് യൂറോപ്യൻ കമ്മീഷന്റെ വിശദീകരണം. അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതും ഇവരുടടെ കർമ പദ്ധതിയിൽപ്പെടും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ