ആത്മീയ തീർഥാടനം നടത്തി
Thursday, July 7, 2016 8:22 AM IST
ഗ്ലാഡ്ബെക്ക്: പാരീസ്, ലിസ്യു, ലൂർദ്, സാൻഡിയാഗോ, ഫാത്തിമ, ആവില, ബാഴ്സിലോണ എന്നിവിടങ്ങളിലേക്ക് ഏഴു വൈദികരും ഇരുപത്തിയൊന്നു കന്യാസ്ത്രീകളും പത്തു അൽമായരുമടങ്ങുന്ന സംഘം പത്തു ദിവസത്തെ തീർഥാടനം വിജയകരമായി നടത്തി. ജർമനിയിലെ ഗ്ളാഡ്ബെക്കിൽ താമസിക്കുന്ന ജോസ് പുത്തൻപുരയ്ക്കലാണു തീർഥാടകസംഘത്തെ നയിച്ചത്.

മേയ് 31നു ആരംഭിച്ച യാത്ര ജൂൺ 10 നാണുസമാപിച്ചത്. ജൂൺ ഒന്നിനു പാരീസിലെത്തിയ സംഘം വിശുദ്ധ കൊച്ചുത്രേസ്യയുടെ വീട്, സന്യാസഭവനം എന്നിവ സന്ദർശിച്ചശേഷം വിശുദ്ധയുടെ ഭൗതികാവശിഷ്ടം സംസ്കരിച്ചിരിക്കുന്ന ബസലിക്കയിൽ ഫാ. ജോബി കുന്നത്തുകര സിഎംഐ ദിവ്യബലിയർപ്പിച്ച് തീർഥാടക സംഘത്തെ ആശീർവദിച്ചു.

തുടർന്നു ലൂർദിലെത്തിയ സംഘം, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട സ്‌ഥലത്തെ അൾത്താരയിൽ ഫാ. ആന്റണി അരീച്ചാലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ച് പരിശുദ്ധ അമ്മയിലൂടെ ദൈവത്തിനു കൃതജ്‌ഞതയേകി. രണ്ടു വിവസം ലൂർദിൽ തങ്ങിയ സംഘം ത്യാഗോജ്വലമായ കുരിശിന്റെ വഴിയിലും രാത്രിയിലുള്ള മെഴുകുതിരി പ്രദക്ഷിണത്തിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(രമിറഹല ുൃീരലശൈീി) പങ്കുചേർന്നു പ്രാർഥന നടത്തി.

സാൻഡിയാഗോ കമ്പോസ്റ്റെലയിൽ എത്തിയ ശേഷം വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചിരിക്കുന്ന കത്തീഡ്രലിൽ ഹോളി സ്പിരിറ്റ് സഭാംഗമായ ഫാ. ജോൺ പീറ്റർ ദിവ്യബലിയർപ്പിച്ചു. തുടർന്നു ഫാത്തിമയിലെത്തിയ സംഘം അവിടുത്തെ ഒരു കപ്പേളയിൽ ഹോളി സ്പിരിറ്റ് സഭാംഗം ഫാ.ജോൺസൺ കാപ്പുകുഴിയിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.

പിറ്റേന്നു രാവിലെ പരിശുദ്ധ മാതാവു പ്രത്യക്ഷപ്പെട്ട സ്‌ഥലത്തുള്ള കപ്പേളയിൽ ഹോളി സ്പിരിറ്റ് സഭാംഗം ഫാ. പസാല ബാലസ്വാമി ദിവ്യബലിയർപ്പിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്‌ഥം യാചിച്ചും നിയോഗങ്ങൾ സമർപ്പിച്ചും പ്രാർത്ഥിച്ചു. തുടർന്നു ആവിലായിലെത്തിയ സംഘം വിശുദ്ധ അമ്മത്രേസ്യാ സ്‌ഥാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയത്തിൽ ഹോളി സ്പിരിറ്റ് സഭാംഗം ഫാ. തോമസ് പുതിയപറമ്പിൽ മുഖ്യകാർമികനായി ആഘോഷമായ പാട്ടുകുർബാനയർപ്പിച്ചു.

ബാഴ്സിലോണയിലെത്തിയ സംഘം ഡി ലാ സാന്റാക്രുസി സാന്റാ എസ്റ്റാലിയ കത്തീഡ്രലിൽ സിഎംഐ സഭാംഗം ഫാ. റോയ് പൂപ്പത്തിൽ മുഖ്യകാർമികനായി ദിവ്യബലിയർപ്പിച്ചു.

തീർഥാടനത്തിന്റെ അവസാനദിവസം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് താമസസ്‌ഥലത്തുതന്നെ കൃതജ്‌ഞതാ ബലിയർപ്പിച്ച് ഗ്ലാഡ്ബെക്കിലേക്കു മടങ്ങി.

വിവിധ സ്‌ഥലങ്ങളിൽ അർപ്പിച്ച ദിവ്യബലികൾ, യാത്രയ്ക്കിടയിലെ ഫലിത വർത്തമാനങ്ങൾ, പാട്ടുകൾ, പ്രാർഥനകൾ തുടങ്ങിയ കാര്യങ്ങൾ ആത്മാവിനും മനസിനും സന്തോഷവും കുളിർമയും നൽകി പുതിയൊരുണർവും ഉന്മേഷവും ലഭിക്കാൻ ഇടയായെന്നു സംഘാംഗങ്ങൾ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ