ന്യൂകാസിൽ തിരുനാളിനു ജൂലൈ രണ്ടിനു കൊടിയേറും; ബിജു നാരായണന്റെ ഗാനമേള മൂന്നിന്
Saturday, July 2, 2016 4:45 AM IST
ലണ്ടൻ: ന്യൂകാസിൽ സെന്റ് തോമസ് കത്തോലിക്ക പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾക്കു തുടകംകുറിച്ച് ഇന്നു വൈകുന്നേരം ഫെനം ഇംഗ്ലീഷ് മാർ ട്ടയെഷ്സ് പള്ളിയിൽ ഫാ. ഷോൺ ഒനീൽ കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. കുര്യാക്കോസ് പൂണോളിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു പരമ്പരാഗത രീതിയിലുള്ള ദിവ്യാകാരുണ്യ പ്രദക്ഷിണം നടക്കും. ഇടവക ദിനമായി ആചരിക്കുന്ന ഇന്നു വിശുദ്ധ കുർബാനക്കുശേഷം വിവിധ വാർഡുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും ഉത്പന്ന ലേലം സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്നു വികാരി ഫാ. സജി തോട്ടത്തിൽ, കൈക്കാരൻമാരായ വർഗീസ് തെനംകാല, സുനിൽ ചേലക്കൽ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ