ബ്രോംലി സീറോ മലബാര്‍ മാസ് സെന്റര്‍ തിരുനാള്‍ ജൂലൈ 16ന്
Wednesday, June 29, 2016 6:31 AM IST
ലണ്ടന്‍:ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ മാര്‍ തോമാശ്ളീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാളാഘോഷം ജൂലൈ 16നു (ശനി) ആഘോഷിക്കുന്നു.

രാവിലെ 11നു കൊടിയേറ്റൊടുകൂടി തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു പ്രസുദേന്തി വാഴ്ചയും നടക്കും. ബ്രോംലി സെന്റ് ജോസഫ് പള്ളിയില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിയില്‍ ഫാ.ജോയി വയലില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍, ചാപ്ളെയിന്‍ ഫാ.സാജു പിണക്കാട്ട് തുടങ്ങിയവര്‍ സഹ കാര്‍മികരായിരിക്കും. തുടര്‍ന്നു 12:45 നു ലദീഞ്ഞും തിരുനാള്‍ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഉച്ച ഭക്ഷണത്തിനുശേഷം മതബോധന സ്കൂള്‍ വാര്‍ഷിക ആഘോഷം നടക്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് ഏവരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

തിരുനാള്‍ ദിനത്തില്‍ കഴുന്നും മുടിയും എടുക്കുന്നതിനും അടിമ വയ്ക്കുവാനും സൌകര്യം ഒരുക്കിയിട്ടുണ്ട്. ഫ്രീ പാര്‍ക്കിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സിബി മാത്യു (കൈക്കാരന്‍) 07412261169, ബിജു ചാക്കോ (കൈക്കാരന്‍) 07794778252.

വിലാസം: സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, 1 ഓര്‍ക്കാര്‍ഡ് റോഡ് ബി.ആര്‍1 2 പി.ആര്‍, ബ്രോംലി,ലണ്ടന്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ