സട്ടന്‍ മലയാളി അസോസിയേഷനു പുതിയ സാരഥികള്‍
Tuesday, June 28, 2016 5:42 AM IST
ലണ്ടന്‍: മലയാളി അസോസിയേഷന്‍ സട്ടന്‍ സറേ (മാസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സൈജു ജോര്‍ജ് നങ്യാലില്‍ (പ്രസിഡന്റ്), ഷീലമ്മ ഷാജി (വൈസ് പ്രസിഡന്റ്),ജോബി കെ. ജോയി (സെക്രട്ടറി), ജിമ്മി ബാബു, ജസ്റിന്‍ മാത്യു, ഷിന്‍സി ഷിബു പൊന്നി കാഞ്ഞൂപ്പറമ്പില്‍ (ജോ. സെക്രട്ടറിമാര്‍), റെക്സന്‍ ജോസ് (ട്രഷറര്‍) എന്നിവരേയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി റോബിന്‍ ജോസഫിനേയും തെരഞ്ഞെടുത്തു.