മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു ഭക്തിനിര്‍ഭരമായ തുടക്കം
Monday, June 27, 2016 7:36 AM IST
മാഞ്ചസ്റര്‍: വിഖ്യാതമായ മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു ഭക്തിനിര്‍ഭരമായ തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി.

ഞായറാഴ്ച വൈകുന്നേരം അഞ്ചിനു നടന്ന ദിവ്യബലിയും പ്രസുദേന്തിവാഴ്ചയെയും തുടര്‍ന്നാണ് കൊടിയേറ്റു കര്‍മം നടന്നത്. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മികത്വം വഹിച്ചു. തിരുനാളുകള്‍ വിശ്വാസ പ്രഘോഷണമാണെന്നും ആത്മീയമായ ഒരുക്കത്തോടെ ജൂലൈ രണ്ടിനായി ഒരുങ്ങുവാനും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഉദ്ബോദിപ്പിച്ചു.

27നു വൈകുന്നേരം നടക്കുന്ന ദിവ്യബലിയില്‍ ലീഡ്സ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസഫ് പൊന്നേത്തും 28നു ഫാ. തോമസ് മടുക്കമൂട്ടില്‍, 29നു ഫാ. മൈക്കിള്‍ മറൈ, 30നു ഫാ. തോമസ് തൈക്കൂട്ടത്തില്‍ എന്നിവരും കാര്‍മികരാകും. ജൂലൈ ഒന്നിനു വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിക്ക്

യുകെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വൈകുന്നേരം ആറു മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്റെ ഗാനമേളയ്ക്കു തുടക്കമാകും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടിനു രാവിലെ 10ന് ആഘോഷപൂര്‍വമായ പെന്തിഫിക്കല്‍ കുര്‍ബാനക്ക് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. ഷൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് എന്നിവരും യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന വൈദികരും കാര്‍മികരാകും. തുടര്‍ന്നു പ്രദക്ഷിണവും സമാപന ആശീര്‍വാദവും ഊട്ട് നേര്‍ച്ചയും സ്നേഹ വിരുന്നും നടക്കും.

പളളിയുടെ വിലാസം: ട. അിീി്യ ഇവൌൃരവ, ണ്യവേലിവെമംല, ച220ണഞ

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍