മാത്യു പാലക്കുടിയില്‍ നിര്യാതനായി
Sunday, June 26, 2016 2:57 AM IST
സൂറിച്ച്: പാലാ പൈക പാലക്കുടിയില്‍ മാത്യു (86) ജൂണ്‍ 25-നു നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ ആലംചേരില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 28-നു ബുധനാഴ്ച 2.30-നു പാലാ പൈക സെന്റ് ജോസഫ് ദേവാലയത്തില്‍.

സ്വിസ് മലയാളികളായ അവറാച്ചന്‍ (അബ്രഹാം)- എല്‍സി പാലക്കുടി, ജോസ് -റോസി പാലക്കുടി (ബാസല്‍), ജോയി - റോസലെന്റ് പാലക്കുടി (സൂറിച്ച്) , ബെന്നി -അനു പാലക്കുടി (വിയന്ന) എന്നിവര്‍ മക്കളാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെയും വിയന്നയിലെയും വിവിധ സാംസ്കാരിക സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി പാലാക്കുടി : 0091 7025244300.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍