ഫോക്സ് വാഗന്‍ മേധാവി മാപ്പു പറഞ്ഞു
Thursday, June 23, 2016 8:19 AM IST
ബെര്‍ലിന്‍: മലിനീകരണ തട്ടിപ്പു വിവാദത്തിന്റെ പേരില്‍ ഫോക്സ് വാഗന്‍ കമ്പനി മേധാവി മത്യാസ് മുള്ളര്‍ ഓഹരി ഉടമകളോട് മാപ്പു പറഞ്ഞു.

കമ്പനിയെ ചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രതിസന്ധിയിലേക്കു തള്ളിവിട്ട വിവാദത്തെക്കുറിച്ച് ഓഹരി ഉടമകള്‍ രോഷാകുലരായിരുന്നു. ഈ സാഹചര്യത്തിലാണ് കത്തു മുഖേന മുള്ളര്‍ മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്.

വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യത്തെ ജനറല്‍ ബോഡി യോഗത്തെയും മുള്ളര്‍ അഭിസംബോധന ചെയ്തു. നിങ്ങള്‍ക്ക് കമ്പനിയിലുള്ള വിശ്വാസം ലംഘിക്കപ്പെട്ടതിന് എല്ലാവര്‍ക്കുമായി മാപ്പു ചോദിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍