ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിനു ജൂണ്‍ 25നു കൊടിയേറും
Thursday, June 23, 2016 8:18 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മുപ്പത്തിയാറാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും ജൂണ്‍ 25നു (ശനി) വൈകുന്നേരം അഞ്ചിനു തുടക്കം കുറിക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ടോമി തടത്തില്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് (ഞലഴലിലിേൃമലൈ 4, 51063,ഗöഹി) തിരുനാള്‍ ചടങ്ങുകള്‍.

ജൂണ്‍ 26 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. രാവിലെ 10ന് ആഘോഷമായ സമൂഹബലിയും പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം, ലോട്ടറി നറുക്കെടുപ്പ് എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും നടക്കും.

തൊടുപുഴ സ്വദേശി ടോമി തടത്തില്‍ ആണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. ഭാര്യ ഫിലോ. ഡെന്നീസ് ജെന്‍സ് എന്നിവര്‍ മക്കളാണ്. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയെട്ടോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനാറു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ടോമി തടത്തില്‍ (പ്രസുദേന്തി) 02131 593212, 01737249991, വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183, ങമശഹ: ശിറശരെവലഴലാലശിറല@ിലരീേഹീഴില.റല, വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍