ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് അന്തര്‍ദേശീയ വിമാനകമ്പനികള്‍
Thursday, June 23, 2016 6:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പ്രവാസികള്‍ക്കും ടൂറിസ്റുകള്‍ക്കും ഏറ്റവും പ്രിയപ്പെട്ട വേനലവധി മാസങ്ങളാണ് ജൂണ്‍, ജൂലൈ. സ്വന്തം നാട്ടിലേക്ക് എത്തുന്നവരുടെ സന്തോഷത്തില്‍ വിമാനകമ്പനികളും ഒരു പ്രത്യേക പങ്കു വഹിക്കുന്നു. അവധിക്കാലം മുതലെടുത്ത് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ ഇപ്പോള്‍ കൂടുതലാണ്. ന്യായമായ തുകയ്ക്ക് ഗുണനിലവാരത്തിലും സുരക്ഷിതവുമായി സര്‍വീസ് നടത്തുന്ന അഞ്ച് അന്തര്‍ദേശീയ വിമാനകമ്പനികളെ പരിചയപ്പെടുത്തുന്നു.

യാത്ര വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് ഏറ്റവും പ്രധാനം. യാത്രാ സുരക്ഷതയെ മാറ്റി നിര്‍ത്തി ടിക്കറ്റ് തുക മാത്രം കണക്കാക്കുന്നവര്‍ക്ക് പലപ്പോഴും യാത്ര വേണ്ടത്ര ആസ്വദിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ ഏറ്റവും പുതിയ വിലയിരുത്തലില്‍ യാത്രയുടെ ചെലവും സുരക്ഷിതത്വവും ഒരു പോലെ പ്രധാനം ചെയ്യുന്ന അഞ്ച് വിമാന സര്‍വീസുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കാത്തി പസഫിക്

ലോകത്തിലെ ഏറ്റവും ബെസ്റ് എയര്‍ സര്‍വീസില്‍ ഒന്നാമത് കാത്തി പസഫിക് എയര്‍വെയ്സ് ആണ്. യാത്രക്കാരുടെ സുരക്ഷതയും ആനന്ദവും മാത്രമാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. വിവിധ രാജ്യങ്ങളിലായി 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാത്തി പസഫിക് എയര്‍വെയ്സ് പറക്കുന്നു. വിമാനത്തിലെ ആതിഥേയത്വവും വിനോദപരിപാടികളും എടുത്ത് പറയേണ്ടതാണ്. നിരവധി അന്തര്‍ദേശീയ ട്രാവല്‍ ഓര്‍ഗനൈസേഷന്റെ അവര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

എമിരേറ്റ്സ്

രണ്ടു ദശകങ്ങളായി കോടി കണക്കിനു യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന എയര്‍ വെയ്സ് ആണ് എമിരേറ്റ്സ്. സര്‍വീസില്‍ മാത്രമല്ല യാത്രക്കാരുടെ സുരക്ഷതയിലും പേരുകേട്ട സര്‍വീസാണ് എമിരേറ്റ്സിന്റേത്. അപകടങ്ങള്‍ ഏറ്റവും കുറവ് മാത്രം റിപ്പോര്‍ട്ടു ചെയ്യുന്ന സര്‍വീസാണ് എമിരേറ്റ്സിന്റേത്.

ഇത്തിഹാദ്

സ്ഥിരമായി എയര്‍ സര്‍വീസ് നടത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച എയര്‍ലൈന്‍ ആണ് ഇത്തിഹാദ് എയര്‍വെയ്സ്. സുരക്ഷതയില്‍ ഏഴു സ്റാര്‍ സ്വന്തമാക്കിയ എയര്‍ സര്‍വീസ് ആണ് ഇത്തിഹാദ്. കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ജര്‍മന്‍ ലുഫ്താന്‍സ

ലോകത്തിലെ മികച്ച അഞ്ചു എയര്‍ സര്‍വീസുകളില്‍ ഒന്നാണ് ജര്‍മന്‍ ലുഫ്താന്‍സ. മികച്ച ഭക്ഷണം, വിനോദം, സുരക്ഷിതമായ യാത്ര, ആതിഥേയത്വം എന്നിവയില്‍ ലുഫ്താന്‍സ മുന്നിലാണ്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

രാജകീയമായ യാത്രകള്‍ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തന്നെ തിരഞ്ഞെടുക്കണം. ലോകത്തിലെ ഏറ്റവും ആനന്ദപ്രദമായ യാത്രയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതെന്ന് ആര്‍ക്കും തര്‍ക്കമില്ല.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍