വിയന്നയില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു; പലയിടങ്ങളിലും ഗതാഗതക്കുരുക്ക്
Thursday, June 23, 2016 6:11 AM IST
വിയന്ന: വിയന്നയിലെമ്പാടും റോഡുകളുടെ വേനല്‍ക്കാല അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഏകദേശം 40 സ്ഥലങ്ങളില്‍ ഇതുമൂലം ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. തന്മൂലം വാഹന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രക്ക് തയാറാകണമെന്നു ഗതാഗത വകുപ്പു മുന്നറിയിപ്പു നല്‍കുന്നു.

ഏറ്റവും വലിയ അറ്റകുറ്റപ്പണി നടക്കുന്നത് ഗ്യൂര്‍ട്ടലിലാണ്. ഇവിടെ ഏകദേശം 1500 മീറ്റര്‍ നീളത്തില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. ഇതുമൂലം നാല് ട്രാക്കുകളില്‍ രണ്െടണ്ണം തിങ്കള്‍ മുതല്‍ വെള്ളി വരെ അടച്ചിടും. ഗ്യൂര്‍ട്ടലിന് വെളിയിലെ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ ഓഗസ്റ് അവസാനം വരെ തുടരും.

ജൂണ്‍ 27 മുതല്‍ ട്രാക്കുകള്‍ പുതുക്കുന്നതുമൂലം ഷോട്ടന്‍ റിംഗിലും വെയരിംഗര്‍ സ്ട്രാസെയിലും ശ്പിറ്റാല്‍ ഗാസെ തുടങ്ങിയ സ്ഥലങ്ങളില്‍ 31 വരെ ഒരു ട്രാക്കിലൂടെ മാത്രമായിരിക്കും ട്രാമുകള്‍ ഓടുക.

വിയന്ന സെന്‍ട്രല്‍ റെയില്‍വേ സ്റേഷനു സമീപം ഗ്യാസ് പൈപ്പ് ലൈനുകള്‍ മാറ്റുന്നതുമൂലം വാട്ട്ഗാസെയിലും ഗതാഗതക്കുരുക്കുണ്ടാകും. വിയന്നയിലെമ്പാടും 12,700 അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ 400 സ്ഥലങ്ങളില്‍ ഇതു റോഡു ഗതാഗതത്തെ സാരമായി ബാധിക്കും. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഷോട്ടന്‍ റിംഗില്‍ ജൂണ്‍ 27 മുതല്‍ 31 വരെ 260 മീറ്റര്‍ നീളത്തില്‍ ട്രാക്ക് മാറ്റിവയ്ക്കല്‍ നടക്കുന്നതുമൂലം ഗതാഗതം തടസപ്പെടും. വെയരിംഗര്‍ ട്രാറസ ശപിട്ടാല്‍ ഗാസെ, നൂസ് ഡോര്‍ഫര്‍, ട്രാസെ എന്നിവിടങ്ങളില്‍ ജൂലൈ നാല് മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വാട്ട് ഗാസെയില്‍ ഗ്യാസ്, കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റുന്നത് മൂലം ഗതാഗതം തടസപ്പെടും.

ഔസര്‍ നൊയെബൌെ ഗ്യൂര്‍ട്ടലില്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നത് ഇന്നലെ മുതല്‍ ആരംഭിച്ചു. ഗെട്രൈഡേ മാര്‍ക്കറ്റില്‍ ജൂലൈ അഞ്ചു മുതല്‍ പുതിയ സൈക്കിള്‍ പാതയുടെ നിര്‍മാണം മൂലം ഗതാഗതം തിരിച്ചുവിടും.

ട്രീസ്റര്‍ ഗാസെയില്‍ ജൂലൈ ഒന്നു മുതല്‍ ടാറിംഗ് നടക്കും. ക്നോട്ടന്‍ ഇന്‍സെര്‍സ് ഡോര്‍ഫില്‍ ആരംഭിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018 വരെ നീളും. ഹൊഹ് ട്രാസ്സെ ഇന്‍സെന്‍ സ്ഡോര്‍ഫില്‍ അറ്റകുറ്റപണികള്‍ 2018 വേനല്‍ക്കാലം വരെ തുടരും.

ഏറ്റവും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്നോട്ടന്‍ പ്രാഥറില്‍ ശക്തമായ ഗതാഗതക്കുരുക്ക് നേരിടും. പ്രാഥര്‍ ബ്രുക്കെയില്‍ പുതുക്കിപ്പണിയല്‍ ഓഗസ്റ് 27 വരെ നീളും. സ്റാഡ് ലൌെ ഹിര്‍ഷ്റ്റെറ്റനിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2017 ശരത് കാലം വരെ തുടരും. ഏകദേശം 43 മില്യന്‍ യൂറോയാണ് ഇതിനായി ചെലവാകുന്നത്. കൈസര്‍മുള്ളന്‍ ടണലിലെ പുതുക്കല്‍ പ്രവര്‍ത്തനങ്ങളും 2017 ശരത് കാലം വരെ തുടരും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍