ഫോക്സ്വാഗന്‍ മുന്‍ മേധാവിക്കെതിരേ അന്വേഷണം
Tuesday, June 21, 2016 8:21 AM IST
ബെര്‍ലിന്‍: ഫോക്സ്വാഗന്‍ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനെതിരേ അന്വേഷണം ആരംഭിച്ചു. മാര്‍ക്കറ്റ് ഫിക്സിംഗ് നടത്തിയെന്നാണ് ആരോപണം. ഫോക്സ് വാഗന്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ചു കാട്ടുന്ന തട്ടിപ്പു നടത്തുന്നത് മറച്ചുവച്ചതാണ് മാര്‍ക്കറ്റ് ഫിക്സിംഗായി വ്യാഖ്യാനിക്കപ്പെടുന്നത്.

രണ്ടു പേരുടെമേല്‍ ഈ കുറ്റം ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെങ്കിലും രണ്ടാമത്തെ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍