ഡോ.മാത്യൂസ് മോര്‍ അന്തിമോസ് അയര്‍ലന്‍ഡില്‍
Friday, June 17, 2016 6:24 AM IST
ഡബ്ളിന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മോര്‍ അന്തിമോസ് ജൂണ്‍ 17നു രാത്രി 8.15 ന് ഡബ്ളിനിലെത്തുന്നു.

മൂന്നാഴ്ചത്തെ ഹൃസ്വ സന്ദര്‍ശനത്തിനായി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ എത്തുന്ന മെത്രാപ്പോലീത്ത 18നു താല, സെയ്ന്റ് ഇഗ്നേഷ്യസ് നൂറോനൊ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും 19 നു ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

താലാ ഇടവകയില്‍ നടക്കുന്ന മര്‍ത്താ മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ യോഗത്തില്‍ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും. കോര്‍ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 25, 26 തീയതികളിലായി നടത്തപ്പെടുന്ന പരി.പത്രോസ് പൌലോസ് ശ്ളീഹന്‍മാരുടെ ഓര്‍മപ്പെരുന്നാളിനും ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ ട്രിം സെന്റ് തോമസ് പള്ളിയുടെ കാവല്‍ പിതാവായ തോമാശ്ളീഹായുടെ ഓര്‍മപ്പെരുന്നാളിനും മൂന്നിനു വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന തോമാശ്ളീഹായുടെ ഓര്‍മപ്പെരുന്നാളിനും മാത്യൂസ് മോര്‍ അന്തിമോസ് മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍