ചൈല്‍ഡ് ബെനിഫിറ്റ് നിയന്ത്രണം: യുകെയുടെ തീരുമാനം യൂറോപ്യന്‍ കോടതി അംഗീകരിച്ചു
Thursday, June 16, 2016 8:17 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ചൈല്‍ഡ് ബെനിഫിറ്റ് ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുകയോ, തടഞ്ഞു വയ്ക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ച് യുകെ പാസാക്കിയ നിയമം യൂറോപ്യന്‍ യൂണിയന്‍ കോടതി ശരിവച്ചു.

ഇതിനെതിരേ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജി നിരാകരിച്ചുകൊണ്ടാണു യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റിസിന്റെ വിധി. യുകെയില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ക്കും യുകെയില്‍ ജോലി ചെയ്യാത്തവര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വിധത്തിലായിരുന്നു യുകെയുടെ നിയമ നിര്‍മാണം. ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് നിഷേധിക്കാനും ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടി എന്ന നിലയില്‍ അതു നീതീകരിക്കാവുന്നതാണെന്നു കോടതി വിലയിരുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍