ഡെര്‍ബിയില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ ഒന്‍പതിന്
Thursday, June 16, 2016 6:14 AM IST
ലണ്ടന്‍: ഡെര്‍ബി ബാഡ്മിന്റണ്‍ ക്ളബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ ഇന്റര്‍മിഡിയേറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ ഒന്‍പതിനു നടക്കും.

ഡെര്‍ബി റോള്‍സ് റോയ്സ് ലിഷര്‍ സെന്ററില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ടൂര്‍ണമെന്റ്. വിജയികള്‍ക്ക് 200 പൌണ്ടും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 100 പൌണ്ടും 75 പൌണ്ടും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 25 പൌണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: മില്‍ട്ടന്‍ 07878510536.

വിലാസം: ഞീഹഹ ഞ്യീരലല ഘലശൌൃല ഇലിൃല, ഉലൃയ്യ, ഉഋ24 9ഒഥ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്