നോര്‍വേയില്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക മേല്‍നോട്ടം
Wednesday, June 15, 2016 8:08 AM IST
ഓസ്ളോ: നോര്‍വേയുടെ സാമ്പത്തിക നിരീക്ഷണം യൂറോപ്യന്‍ യൂണിയനെ ഏല്‍പ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ പരമാധികാരത്തില്‍ നടത്തുന്ന ഏറ്റവും വലിയ വിട്ടുവീഴ്ചയാണിതെന്നാണു പ്രതിപക്ഷ വിമര്‍ശനം.

ബില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടിയിരുന്നിരിക്കെ അനായാസം പാസാക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ നേട്ടം. 29 നെതിരേ 136 വോട്ടിനാണ് ബില്‍ പാസായത്.

ഇതനുസരിച്ച് നോര്‍വേയുടെ സാമ്പത്തിക, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളെല്ലാം ഇനി യൂറോപ്യന്‍ യൂണിയന്റെ നേരിട്ടുള്ള നിരീക്ഷണത്തിനു കീഴിലായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍