സ്വിസ് പാര്‍ലമെന്റ് ഭീകരരുടെ പൌരത്വം റദ്ദാക്കാനുള്ള നിര്‍ദേശം തള്ളി
Wednesday, June 15, 2016 8:08 AM IST
ബെര്‍ലിന്‍: ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൌരത്വം റദ്ദാക്കാനുള്ള നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡ് സെനറ്റ് തള്ളി.

സ്വിസ് പ്രസിഡന്റും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ടോണി ബ്രണ്ണറാണ് നിര്‍ദേശം അവതരിപ്പിച്ചത്. 12 പേര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ 27 പേര്‍ എതിര്‍ത്തു.

നേരത്തെ, സ്വിസ് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടിരുന്നതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അവ്യക്തമാണെന്നു കാണിച്ചാണ് ഉപരിസഭ തള്ളിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍