ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക് റസ്ററന്റുമായി പ്രോസി ഗ്രൂപ്പ്
Monday, June 13, 2016 6:09 AM IST
വിയന്ന: എക്സോട്ടിക് ഉത്പന്നങ്ങളുടെ വിപണനത്തില്‍ വേറിട്ട ശൈലിയുമായി ഓസ്ട്രിയയില്‍ വിജയഗാഥ രചിച്ച പ്രോസി ഗ്രൂപ്പില്‍നിന്നു മറ്റൊരു പുതിയ സംരംഭത്തിനുകൂടി തിരശീല ഉയരുന്നു. വിവിധ രാജ്യങ്ങളുടെ ഭക്ഷണത്തിന്റെ കലവറ അന്താരാഷ്ട്ര സമൂഹത്തിനു തുറന്നിട്ട് ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് റസ്ററന്റ് ജൂണ്‍ 16നു (വ്യാഴം) വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രാജീവ മിശ്ര വ്യാഴം രാവിലെ 10.30ന് ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി വെഞ്ചിരിപ്പു കര്‍മം നിര്‍വഹിക്കും. ജില്ലയുടെ മേയറായ തോമസ് ബ്ളിംലിംഗര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ചടങ്ങില്‍ ജൂണ്‍ 24ന് ആരംഭിക്കുന്ന എക്സോട്ടിക് ഫെസ്റിവലിന്റെ ഭാഗമായി എത്തുന്ന വിശ്വപ്രശസ്ത ബഹുഭാഷ ഗായകന്‍ ചാള്‍സ് ആന്റണിയും പങ്കെടുക്കും.

ദക്ഷിണഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കു പുറമേ ഓരോ ആഴ്ചയിലും ഓരോ രാജ്യത്തെ ഭഷണം ആയിരിക്കും ഇവിടെ ലഭിക്കുക. ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, ജമൈക്ക, ക്യൂബ, മെക്സിക്കോ, സിംഗപ്പൂര്‍, മലേഷ്യ, വെനിന്‍സ്വേല, ഘാന, ഇന്തോനേഷ്യ, ഇക്വഡോര്‍ തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ലഭ്യമായിരിക്കും. നൂറിലധികം പേര്‍ക്കുള്ള ഇരിപ്പടവും ടേക്ക്എവൈ കൌണ്ടറും റസ്ററന്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റ്, പ്രോസി കോസ്മെറ്റിക് വേള്‍ഡ്, ഫുഡ് മാജിക്, ഇന്റര്‍നാഷണല്‍ കുക്കിംഗ് ക്ളാസ് തുടങ്ങിയ സംരംഭങ്ങള്‍ക്കു പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആരംഭിച്ച ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷനും പ്രോസി ഗ്രൂപ്പിന്റെ സംരംഭങ്ങളാണ്. സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുവരുന്ന എക്സോട്ടിക് മേളയും കഴിഞ്ഞ 16 വര്‍ഷമായി പ്രോസി സംഘടിപ്പിച്ച് വരുന്നു.

വിവരങ്ങള്‍ക്ക്: ംംം.ുൃീശെ.മ

വിലാസം: ഗമിറഹഴമലൈ 44 (ഡ6 ആൌൃഴഴമലൈ), 1070 ഢശലിിമ. ഠലഹ:01 522 44 44.

റിപ്പോര്‍ട്ട്: ജോബി ആന്റണി