ഓസ്ട്രിയന്‍ ജയിലുകളില്‍ 54 ശതമാനവും വിദേശികള്‍
Saturday, June 11, 2016 5:07 AM IST
വിയന്ന: ഓസ്ട്രിയന്‍ ജയിലുകളിലെ തടവുകാരില്‍ 54 ശതമാനവും വിദേശികളെന്നു കണക്കുകള്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കൂടുതലാണ്. മേയ് ഒന്നിലെ കണക്കുകള്‍ പ്രകാരം 8,853 പേരാണ് ഓസ്ട്രിയന്‍ ജയിലുകളില്‍ ഉള്ളത്.

2014 ല്‍ ഇത് 50.8 ശതമാനം ആയിരുന്നു. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളിലാകട്ടെ തടവുകാരില്‍ നാലിലൊന്നു വീതം വിദേശികളാണ്. സ്വദേശികളെ അപേക്ഷിച്ച് വിദേശികളാണ് രാജ്യത്തു കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത്.

അതേസമയം 2014 ല്‍ ഓസ്ട്രിയയില്‍ മൊത്തം വിധിപറഞ്ഞ കേസുകളുടെ എണ്ണം 32,980 ആയിരിക്കെ അതില്‍ 63 ശതമാനത്തിലും ഓസ്ട്രിയക്കാര്‍ പ്രതികളായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍